തീർത്ഥാടക പാതയിൽ ജനകീയ ഭക്ഷണം വിളമ്പാൻ സുഭിക്ഷ. പത്തനംതിട്ടയിലെ ആദ്യ സപ്ലൈകോ സുഭിക്ഷ ഹോട്ടൽ പ്രവർത്തനം തുടങ്ങി. രുചികരമായ ഭക്ഷണം നൽകുന്നതിന് പുറമേ പ്രകൃതിയോടണിങ്ങിയുള്ള അന്തരീക്ഷം കൂടി ഒരുക്കുകയാണ് ഈ ജനകീയ ഹോട്ടൽ സംരംഭം
കെട്ടിലും മട്ടിലും അൽപ്പം വ്യത്യസ്തത.ശുദ്ധമായ കാറ്റും വെളിച്ചവും കടക്കത്തക്കവിധമാണ് സുഭിക്ഷ ഹോട്ടലിൻ്റെ രൂപകൽപ്പന. മഞ്ഞ മുളകളുടെ ഈറലുകളാണ് ഭിത്തിക്ക് അലങ്കാരം. അടുക്കളയ്ക്ക് പുറമേ ഓടിട്ട രണ്ട് കെട്ടിടങ്ങളും ചെറുകുടിലുമാണ് ജനകീയ ഹോട്ടൽ ആയ സുഭിക്ഷയിൽ ക്രമികരിച്ചിട്ടുള്ളത്.
റാന്നി പെരുനാട് പഞ്ചായത്തിൽ ജനകീയ ശ്രദ്ധ നേടിയ ഹോട്ടലാണ് സപ്ലൈകോ സുഭിക്ഷയെന്ന പദ്ധതിക്കായി ഒരുക്കിയത്. മന്ത്രി ജി.ആർ. അനിൽ ജില്ലയിലെ സപ്ളൈകോയുടെ ആദ്യ സംരംഭം നാടിന് സമർപ്പിച്ചു.
നാടൻ ഭക്ഷണത്തിന് പുറമേ ചൈനീസ് വിഭവങ്ങൾ കൂടി ഇവിടെ നിന്ന് ലഭിക്കുമെന്നതാണ് ഹോട്ടലിൻ്റെ പ്രധാന സവിശേഷത. വിശേഷാൽ ചടങ്ങുകൾക്ക് ഓർഡർ പ്രകാരം ഭക്ഷണം എത്തിച്ചു നൽകാനും ഇതിന് ചുക്കാൻ പിടിക്കുന്ന കുടുംബശ്രീ അംഗങ്ങൾ തയ്യാറാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.