കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തയാളെ മർദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ചുമട്ടുതൊഴിലാളിയെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിജോ, വി പിൻ, അയ്യപ്പൻ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ചുമട്ട് തൊഴിലാളിയെ ഫ്ലാറ്റിൽ കയറി മർദ്ദിച്ച സംഘത്തിൽ ഒളിവിലായിരുന്ന മൂന്നു പേരാണ് പോലീസിൻ്റെ പിടിയിലായത്. സിജോ, വി പിൻ, അയ്യപ്പൻ എന്നിവരെയാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ സെപ്റ്റംബർ ഇരുപതാം തിയതിയാണ് സംഭവം. കഞ്ചാവ് വിൽപ്പനയെ എതിർത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ചുമട്ടുതൊഴിലാളിയായ ജയേഷ് വീട്ടിൽ ഉറങ്ങുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം ജ യേഷിനെ അക്രമിക്കുകയായിരുന്നു.

ഫ്ലാറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ഇയാളുടെ ബൈക്കും അക്രമിസംഘം തല്ലിതകർത്തു. ജയേഷിനെ അക്രമിച്ചവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ബിജേഷ് 12 കേസുകളിൽ പ്രതിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here