വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസ്സിന്റെ കരച്ചിൽ മുഴുവനും.
അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോൾ തേജസിന്.
മഹേഷ് വെട്ടിയാർ ആണ് വെള്ളരിക്ക പട്ടണം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്‍റെ നിര്‍മാണം ഫുള്‍ ഓണ്‍ സ്‌റ്റുഡിയോസ് ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്‌ണയും മഹേഷ് വെട്ടിയാരും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്.
അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്നാണ് എഡിറ്റിങ്. മധുവാസുദേവനും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാനരചന. സച്ചിന്‍ ശങ്കര്‍ മന്നത്ത് ആണ് സംഗീതം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.