കര്‍ഷകര്‍ക്ക് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി പ്ലസ്സ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാസ്

കര്‍ഷകര്‍ക്ക് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുകയാണ് കൊല്ലം സ്വദേശി പ്ലസ്സ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് ഇര്‍ഫാസ്. സമയം കുറവുള്ളവരും മറവി ശീലമുള്ള കര്‍ഷകര്‍ക്കും കൃഷി ഇടങ്ങളില്‍ പോകാതെ കടലിനക്കരയാണെങ്കില്‍ പോലും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കൃഷിക്ക് വെള്ളമൊഴിക്കുന്ന ചിലവ് കുറഞ്ഞ സാങ്കേതിക വിദ്യയാണ് ഇര്‍ഫാസ് പരിചയപ്പെടുത്തുന്നത്.

മണ്ണിലെ ഈര്‍പ്പം സെന്‍സര്‍ പരിശോധിച്ച് ഓട്ടൊമാറ്റിക്കായി കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്നതാണ് മുഹമ്മദ് ഇര്‍ഫാസിന്റെ രൂപകല്‍പ്പന. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് നിയന്ത്രണം.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ കൃഷിയെ പ്രിയങ്കരമാക്കാമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ഇര്‍ഫാസ് ബോധവല്‍ക്കരിക്കുമ്പോഴാണ് യുവത്വം മഹത്വ വല്‍ക്കരിക്കപ്പെടുന്നത്.

നിരവധി ജനോപകാര പ്രദമായ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ലഭ്യമാണ് അവയൊക്കെ ജനങ്ങളില്‍ എത്താന്‍ വൈകുന്നതും വികസനം മരടിക്കുന്നതിന് കാരണമാകുന്നുവെന്നും മുഹമ്മദ് ഇര്‍ഫാസ് ചൂണ്ടി കാട്ടുന്നു.

മനുഷ്യ ജീവിതം ഈസി ആക്കാനുള്ള ഇര്‍ഫാസിന്റെ അന്വേഷണം ഇനിയും തുടരും.രക്ഷിതാക്കള്‍ മുഹമ്മദ് നസീറും സലീനത്തും കട്ട സപ്പോര്‍ട്ടുമായി പിന്നിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here