ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്.സി- ബെംഗളുരു എഫ്.സി പോരാട്ടം

ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്.സി- ബെംഗളുരു എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. നാല് മത്സരങ്ങളിൽ നിന്നും വെറും നാല് പോയിൻറാണ് സുനിൽ ഛേത്രിയുടെ ബെംഗളുരു എഫ്സിയുടെ സമ്പാദ്യം.

ഒഡീഷ എഫ്.സിയോടും മുംബൈ സിറ്റിയോടും തോറ്റ നീലപ്പടയ്ക്ക് ഇനി ഒരു തോൽവി താങ്ങാനാകില്ല. പ്രതിരോധം വരുത്തുന്ന പിഴവുകളാണ് മുൻ ചാമ്പ്യന്മാരുടെ തലവേദന. സാക്ഷാൽ ഗുർപ്രീത് സന്ധുവാണ് വല കാക്കുന്നതെങ്കിലും മുന്നേറ്റ – മധ്യനിരകളുടെ ഒത്തിണക്കമില്ലായ്മ പരിശീലകൻ പെസയൂളിയുടെ ഉത്തരവാദിത്വം വർധിപ്പിക്കുന്നുണ്ട്.

അതേസമയം അട്ടിമറി പ്രതീക്ഷയോടെയാണ് ഹൈദരാബാദ് എഫ്.സി ഇറങ്ങുന്നത്. 3 മത്സരങ്ങളിൽ നിന്നും 4 പോയിൻറുള്ള നൈസാമുകളുടെ മിന്നും താരം ഒഗ്ബെച്ചെയാണ്. ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് ഈ പ്ലേമേക്കറുടെ പ്രകടനം .

പ്രതിഭയുടെ മിന്നലാട്ടങ്ങളുമായി അനികേത് ജാദവും കളം നിറയുമ്പോൾ നൈസാമുകൾ ബി എഫ് സിക്ക് വെല്ലുവിളിയാകും. ഏതായാലും ബമ്പോളിം വീണ്ടും ഒരു ബമ്പർ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News