ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ സാവിയുടെ ബാഴ്സയ്ക്ക് ഇന്ന് മരണപ്പോരാട്ടം

ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ സാവിയുടെ ബാഴ്സയ്ക്ക് ഇന്ന് മരണപ്പോരാട്ടം. രാത്രി 1.30 ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കാണ് എതിരാളി.

ബെൻഫിക്ക ഡയനാമോ കീവിനെ തോൽപിക്കുകയും  ബാഴ്സ ബയേണിനോടു തോൽക്കുകയും ചെയ്താൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും.

ബാഴ്സ നിരയിൽ അൻസു ഫാത്തി കളിക്കില്ല. വിയ്യാറയൽ – അത്ലാന്റ നിർണായക പോരാട്ടവും രാത്രി നടക്കും. ഗ്രൂപ്പ് ജിയിലും പ്രീക്വാർട്ടർ ബർത്തിനായി ജീവന്മരണ പോരാട്ടമാണ് അരങ്ങേറുക.

ബയേൺ മ്യൂണിക്ക് , മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി , യുവന്റസ് ടീമുകൾ നേരത്തെ പ്രീക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News