മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 3 ഷട്ടറുകള്‍ അടച്ച് തമി‍ഴനാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തുറന്ന ഒമ്പത് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ രാവിലെ ഒമ്പത് മണിയോടെ അടച്ചു. ഇതോടെ നിലവില്‍ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

രാത്രിയില്‍ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് പുലര്‍ച്ചെ ഒന്‍പത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. 7140 ഘനയടി വെള്ളം തുറന്നുവിട്ടത്.

കൂടുതൽ ഷട്ടറുകളുയർത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും ഇന്നും വെള്ളം കയറിയിരുന്നു. കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.

വികാസ് നഗർ ഭാഗത്തെ റോഡുകളിൽ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News