നാഗാലാന്‍ഡ് വെടിവെപ്പ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസന്‍ എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി

നാഗാലാന്‍ഡ് വെടിവെപ്പ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസന്‍ എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സുരക്ഷാസേനയുടെ വെടിവെപ്പില്‍ 15 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ റദ്ദാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

വാറന്റ് ഇല്ലാതെ ആരെയും അറസ്റ്റുചെയ്യാനും റെയ്ഡ് ചെയ്യാനും വേണമെങ്കില്‍ കൊല്ലാനും സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമാണ് അഫ്സ്പ.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ എല്ലാ തത്വങ്ങള്‍ക്കുമെതിരെയുള്ള ഒരു പുതപ്പാണ് അഫ്സ്പ എന്നും ഡോ. വി ശിവദാസന്‍ എംപി രാജ്യസഭയില്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News