വിതുര പിടിച്ചെടുത്ത് എല്‍ഡിഎഫ്

വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് വാര്‍ഡ്‌ എൽഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിസിപിഐയിലെ എസ് രവികുമാറാണ്‌ വിജയിച്ചത്‌.

കോണ്‍ഗ്രസിലെ പ്രേം ഗോപകുമാറിനെയാണ്‌ പരാജയപ്പെടുത്തിയത്‌. കോണ്‍ഗ്രസിലെ എല്‍ വി വിപിന്‍ യുഡിഎഫിന്റെ ദുര്‍നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവച്ചതിനെതുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്.

1705 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാര്‍ ബിജെപിക്കുവേണ്ടി മത്സരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News