കാണക്കാരിയില്‍ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റ്‌ പിടിച്ചെടുത്ത് എൽഡിഎഫ്‌

കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സിറ്റിങ്‌ സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനില്‍കുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌.

കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോണ്ഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ്‌ ചെറിയാന്റ വിജയം നിലവില് LDF ഭരണമാണ് കാണക്കാരിയില്‍. തെരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ കെ അനില്‍കുമാറും മത്സരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News