ചുവന്ന് തുടുത്ത് കൊച്ചി; ഗാന്ധിനഗറിൽ വമ്പന്‍ വിജയവുമായി ബിന്ദു ശിവന്‍

കൊച്ചി കോർപ്പറേഷൻ 63–-ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവന്‍ വിജയിച്ചു. യുഡിഎഫ്‌ സ്ഥാനാർഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌.

കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ്‌ ജയം.

കെ കെ ശിവന്റെ ഭാര്യയും മുൻ തിരുവാങ്കുളം പഞ്ചായത്ത്‌ പ്രസിഡന്റുമാണ്‌ ബിന്ദു ശിവൻ. 8032 വോട്ടർമാരാണ്‌ ഡിവിഷനിലുള്ളത്‌. യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്‌.  ബിജെപിക്കായി പി ജി മനോജ്‌കുമാർ മത്സരിച്ചു.

രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന്‌ നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്‌. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്‌. ബിജെപിക്ക്‌ നാലംഗങ്ങളാണുള്ളത്‌. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ്‌ യുഡിഎഫിന്‌ അവകാശപ്പെടാനുള്ളത്‌.

മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനുണ്ട്‌. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത്‌ ഡിവിഷനിൽനിന്നാണ്‌ ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News