ഏരുവേശ്ശി കൊക്കമുള്ള് വാർഡില്‍ വിജയം കൈവരിച്ച് എല്‍ ഡി എഫ്

ഏരുവേശ്ശി പഞ്ചായത്ത് കൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി.

യുഡിഎഫിൻ്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിൻ്റെ വാർഡായിരുന്ന ഈ വാർഡ്  2010 – ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News