തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകാടില്‍ ചെങ്കൊടി പാറിച്ച് സിപിഐ എം

തിരുവനന്തപുരം കോര്‍പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഡി സി സി അംഗം ജി ബെര്‍ബി ഫെര്‍ണാണ്ടസിനെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം: 1490.

സിഐടിയു അഖിലേന്ത്യാ കൗണ്‍സില്‍ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുവും. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നേതാവ് കൂടിയാണ് ക്‌ളൈനസ് റൊസാരിയോ.

10125 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 998 വോട്ടായിരുന്നു എല്‍ഡിഎഫ് ഭൂരിപക്ഷം. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ആര്‍ എസ് പി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം പോള്‍ ആയിരുന്നു ബി ജെ പി സ്ഥാനാര്‍ഥി.

സിപിഐ എമ്മിലെ സാബു ജോസിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോവിഡ് കാലത്ത് വാര്‍ഡില്‍ ഓടിനടന്ന് സഹായമെത്തിച്ച സാബുവിനെ കൊവിഡ് അപഹരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News