എംപിമാരുടെ സസ്‌പെൻഷൻ, പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ 12 മണി വരെ നിർത്തി

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. രാജ്യസഭ 12 മണിവരെ നിർത്തി.

അതേസമയം, കാരണം പോലും വ്യക്തമാക്കാതെ ആണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ രാജ്യ സഭയിലെ മുഴുവൻ പ്രതിപക്ഷ എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ട ജനപ്രതിനിധികൾക്ക് ഒപ്പം ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ധർണ നടത്തി. പ്രതിപക്ഷത്തെ അപമാനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടിയുമായി സന്ധി ചെയ്യാൻ കഴിയില്ലെന്ന് രാജ്യസഭാ സിപിഐഎം കക്ഷി നേതാവ് എളമരം കരീം എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News