ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും പിടിച്ചെടുത്ത് എൽ ഡി എഫ്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് വാർഡ് എൽ ഡി എഫ് തിരിച്ചു പിടിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജോയി ജോൺ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

യു ഡി എഫ് സ്ഥാനാർഥി ലൂക്കോസ് തൊട്ടിയിലിനെയാണ് പരാജയപ്പെടുത്തിയത്.ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ടും യുഡിഎഫിന് 336 വോട്ടും ലഭിച്ചു.

അതേസമയം ഏരുവേശ്ശി പഞ്ചായത്ത് കൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി.

യുഡിഎഫിൻ്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിൻ്റെ വാർഡായിരുന്ന ഈ വാർഡ്  2010 – ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News