തൃശൂര്‍ മതിലകത്ത് എല്‍.ഡി.എഫിന് വിജയം

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് പത്താം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം. ഇടത് സ്ഥാനാര്‍ത്ഥി നൗഷാദ് കറുകപ്പാടത്ത് 1953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്.

അതേസമയം, കുഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷന് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ ഇ സോമദാസന്‍ 1381 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

പാലക്കാട് എരുത്തേന്പതി പഞ്ചായത്ത് 7ആം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ ആര്‍ രമേഷാണ് വിജയിച്ചത്.

ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ കെ അശോകന്‍ 380 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എം സന്ധ്യ 153 വോട്ടിനാണ് വിജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News