ഉപതെരഞ്ഞെടുപ്പ്: ശ്രീകൃഷ്‌ണപുരത്ത് പാറിപ്പറന്ന് ചെങ്കൊടി

പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ ശ്രീകൃഷ്‌ണപുരം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ ശ്രീധരൻ (സിപിഐ എം ) 9270  വോട്ടിന് വിജയിച്ചു. എൽഡിഎഫ്‌ – 21,913, യുഡിഎഫ്‌ – 12,643, ബിജെപി – 3840.

കെ പ്രേംകുമാര്‍, എംഎല്‍എ ആയതിനെത്തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്. ശ്രീധരന്‍ വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

പി ഗിരീശന്‍ (കോണ്‍ഗ്രസ്), കെ വി ജയന്‍ (ബിജെപി) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. നിലവിൽ ജില്ലാ പഞ്ചായത്ത് കക്ഷി നില: എൽഡിഎഫ് -26.യുഡിഎഫ് – 3.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News