കലക്കനൊരു കപ്പ ബിരിയാണി ഉണ്ടാക്കി നോക്കിയാലോ?

മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളിലൊന്നാണ് കപ്പ. കപ്പ വെച്ചൊരു അടിപൊളി ബിരിയാണി ഉണ്ടാക്കി നോക്കാം

ആവശ്യമായ സാധനങ്ങള്‍

കപ്പ – 1 കിലോ
പച്ചമുളക് – 4
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 100 മില്ലി
കടുക് – താളിക്കാന്‍ ആവശ്യത്തിന്
തേങ്ങ വറുത്തരച്ചത് – 50 ഗ്രാം
ഇറച്ചി – കാല്‍ കിലോ
വെളുത്തുളളി – 25 ഗ്രാം
ഇഞ്ചി – 25 ഗ്രാം
ചെറിയുളളി – 100
മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍
മുളകുപൊടി – ഒന്നര ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ കഴുകി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഒരു കടായിയില്‍ എണ്ണയൊഴിച്ച കടുക് താളിച്ചശേഷം കറിവേപ്പിലയും പച്ചമുളകും ഇഞ്ചി-വെളുത്തുളളി അരച്ചതും അരിഞ്ഞ ചെറിയുളളിയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയെല്ലാ മസാലകളും ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ചേര്‍ത്ത് നല്ലതുപോലെ വേവിക്കുക. വെന്തുവരുമ്പോള്‍ വേവിച്ചു വെളളമൂറ്റി വെച്ച കപ്പ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരിഞ്ഞുവെച്ച മല്ലിയിലയും ഒരല്പം ഗരം മസാലയും കൂടി ചേര്‍ത്തലങ്കരിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel