പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ആറ് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ അഞ്ചും നിലനിര്‍ത്തി എല്‍ഡിഎഫ്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ അഞ്ചും നിലനിര്‍ത്തി എല്‍ഡിഎഫ്. ഒരിടത്ത് യുഡിഎഫിന് സിറ്റിംഗ് വാര്‍ഡ് നഷ്ടമായി.

ജില്ലാ പഞ്ചായത്ത് ശ്രീകൃഷ്ണപുരം ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ കെ ശ്രീധരന്‍ 9270 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

കു‍ഴല്‍മന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനില്‍ സിപിഐഎമ്മിലെ ഇ സോമദാസന്‍ 1381 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് എരുത്തേന്പതി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ സിപിഐഎമ്മിലെ ആര്‍ രമേഷ് 169 വോട്ടിന് വിജയിച്ചു.

ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ കെ അശോകന്‍ 380 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

എം സന്ധ്യ 153 വോട്ടിന് വിജയിച്ചു. എരിമയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജെ അമീര്‍ 377 വോട്ടിന് വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News