വാഹനങ്ങളുടെ പാർട്സുകൾ ഉപയോഗിച്ച് ക്യാബിനുകൾ ; ‘ന്യൂജെൻ’ സഹകരണസംഘം വൈറലാകുന്നു

ലോറിയും പിക്ക്അപ്പും സ്‌കൂട്ടറും സ്വന്തമായുള്ള ഒരു ന്യൂജെൻ സഹകരണസംഘത്തെ കണ്ടിട്ടുണ്ടോ? എങ്കിൽ ഇതാ ആ കാഴച കാണണമെങ്കിൽ പുനലൂര്‍ എം.എല്‍.എ. റോഡിലുള്ള “ഐകോപ്സ്” (AYCOOPS) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവ സഹകരണസംഘത്തിലേക്ക് പോയാല്‍ മതി.

ലോറിയിലിരുന്ന് നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന പ്രസിഡന്റ്. പിക്ക്അപ്പിനുള്ളിരുന്ന് ബുക്‌സും റെക്കോര്‍ഡുകളും പരിശോധിക്കുന്ന സെക്രട്ടറി. ബജാജിന്റെ ആക്ടീവ സ്‌കൂട്ടറിലിരുന്ന്
ഡിസൈനിംഗും എഡിറ്റിംഗും ചെയ്യുന്ന ഡിസൈനര്‍. ഈ കാഴ്ചകളെല്ലാം ഈ സഹകരണസംഘത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

13 വര്‍ഷമായി ജേര്‍ണലിസം ക്രിയേറ്റീവ് റൈറ്റിംഗില്‍ പ്രവര്‍ത്തനപരിചയമുള്ള പുനലൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയുടെ തലയിൽ വിരിഞ്ഞ ആശയമാണ് ഐകോപ്സ് എന്ന നൂതന സഹകരണസംഘം. ആര്‍ട്ട് മേഖലയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഷാഫിയുടെ ഒപ്പം ചേര്‍ന്നപ്പോഴാണ് ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവസഹകരണസംഘം യാഥാര്‍ത്ഥ്യമായത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ 100 ദിനകര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ 25 സഹകരണ സംഘങ്ങളിലൊന്നാണ് ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ യുവ സഹകരണസംഘം. ഇന്ത്യയിലെയും കേരളത്തിലെയും കോ-ഓപ്പറേറ്റീവ് ചരിത്രത്തിലാദ്യമായാണ് വീഡിയോ-ഓഡിയോ പ്രിന്റ് പ്രൊഡക്ഷന്‍ മേഖലയില്‍ യുവസഹകരണസംഘം ആരംഭിക്കുന്നത്. പരമ്പരാഗത സഹകരണ സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്റ്റാര്‍ട്ടപ്പായാണ് പ്രവര്‍ത്തനം.

ലോറിയുടെയും വാനിന്റെയും സ്കൂട്ടറിന്റെയും പല ഭാഗങ്ങളാണ് സംഘത്തിന്റെ ഓഫിസിലെ പ്രത്യേക ക്യാബിനുകൾ. പെട്രോളിന്റെ വിലക്കൂടുതൽ കാരണം യാത്രയ്ക്കായി സംഘം പ്രസിഡന്റ് മുഹമ്മദ് ഷാഫി സൈക്കിളാണ് ഉപയോഗിക്കുന്നത്. സൈക്കിളിൽ പ്രസിഡന്റിന്റെ സ്ഥാനപ്പേരും ഘടിപ്പിച്ചുണ്ട്. സെക്കിളിന്റെ ആകൃതിയിലാണ് കാബിൻ.

പരമ്പ് ഉപയോഗിച്ച് തയാറാക്കിയ പ്ലാറ്റ്‌ഫോമിലാണ് സൊസൈറ്റിയുടെ പേര് ഡിസൈൻ ചെയ്തിരിക്കുന്നത്. ഫ്രിജ് രൂപ മാറ്റം വരുത്തി അലമാരയായും ഇരിപ്പിടമായും മാറ്റിയിട്ടുണ്ട്. ഒറ്റാലിൽ ടീപോയ്, പത്രം സ്റ്റാന്റ് എന്നിവയും നിർമിച്ചിട്ടുണ്ട്. സൈക്കിളിന്റെ ചക്രത്തിൽ സൊസൈറ്റിയുടെ സേവനങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നു. പഴയ റാന്തൽ വിളക്കും തൂക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ചെറിയ സ്റ്റുഡിയോ ഫ്‌ളോറും സൊസൈറ്റിക്കുള്ളിൽ തയാറാക്കിയിട്ടുണ്ട്. പുറം ഭിത്തിയിൽ ജില്ലയുടെ സൗന്ദര്യം ചിത്ര രൂപത്തിൽ രൂപകൽപ്പന ചെയ്തതും കാണാം.

റെയില്‍വെ ബോര്‍ഡ്‌പോലെ രണ്ടു ബോര്‍ഡുകളിലായാണ് ജംഗ്ഷന്‍ തയ്യാറാക്കിയിട്ടുള്ളത്. ബോര്‍ഡിന് സൈഡിലായി രണ്ട് സൈക്കിളുകള്‍. ഇതില്‍ ഒരെണ്ണത്തില്‍ വ്യായാമം ചെയ്യുവാന്‍ അവസരം ഉണ്ട്. മൂന്നാമതൊരു സൈക്കിള്‍കൂടി ഇവിടുണ്ട്. അത് പ്രസിഡന്റിന്റെ ബോര്‍ഡ് ഒക്കെയുള്ള ഒന്നാണ്. തക്കാളിപ്പെട്ടിയില്‍ നിര്‍മ്മിച്ച സേവനബോര്‍ഡുകളും ഇതിനുള്ളിലുണ്ട്. പഴയ റാന്തല്‍ വിളക്കും ചുവരില്‍ തൂക്കിയിട്ടുണ്ട്. ചവറുകള്‍ നിക്ഷേപിക്കുവാന്‍ വട്ടി. ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് റോളുകളുടെ കാര്‍ഡ്‌ബോര്‍ഡ് ചുരുളുകളില്‍ കയര്‍മരം.

സൈക്കിള്‍ മാതൃകയില്‍ തയ്യാറാക്കിയ ക്ലോക്കും ഇവിടുണ്ട്. ഇതിനെല്ലാം പുറമെ ചെറിയ ഒരു സ്റ്റുഡിയോ ഫ്‌ളോറും സൊസൈറ്റിക്കുള്ളില്‍ തയ്യാറാക്കിയിട്ടുണ്ട്. ക്രോമയിലാണ് സ്റ്റുഡിയോ ഫ്‌ളോര്‍ പണി തീര്‍ത്തിരിക്കുന്നത്. പുറം ഭിത്തിയില്‍ കൊല്ലം ജില്ലയുടെ സൗന്ദര്യം ചിത്രരൂപത്തില്‍ പെയിന്റ് ചെയ്തതു കാണാം.

കല്യാണം, ബര്‍ത്ത്‌ഡേ, മരണം തുടങ്ങിയ ദിവസങ്ങളിലെ വീഡിയോ-ആല്‍ബം, പരസ്യങ്ങളുടെ നിര്‍മ്മാണം, ഷോര്‍ട്ട്ഫിലീം, ഡോക്യുമെന്ററി, വാണിജ്യവീഡിയോകള്‍, അവാര്‍ഡ് നൈറ്റ്, മ്യൂസിക് ബാന്‍ഡ്, കോമഡി ബാന്‍ഡ്, ടോക്ക് ഷോ, ഇന്റര്‍വ്യു, ഇന്റീരിയര്‍ ഡിസൈനിംഗ്, ടൂര്‍ ഫോട്ടോഗ്രാഫി, പൊളിറ്റിക്കല്‍ പരിപാടികള്‍, സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുവാന്‍ റീലുകള്‍, സ്‌റ്റോറികള്‍, സ്റ്റാറ്റസുകള്‍, മലയാളം ടൈപ്പിംഗ് തുടങ്ങിയ വര്‍ക്കുകളാണ് സൊസൈറ്റി ചെയ്യുന്നത്.

ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, പ്രൊഡ്യൂസര്‍, ഗ്രാഫിക് ഡിസൈനര്‍, കണ്ടന്റ് എഡിറ്റര്‍, സബ് എഡിറ്റര്‍, മ്യൂസീഷ്യന്‍, ഡയറട്കര്‍, കൊമേഡിയന്‍, സൗണ്ട് എഞ്ചിനീയര്‍, ആര്‍ട്ട് ഡയറക്ടര്‍, ഗായകന്‍, ഗായിക, വുഡ് ആര്‍ട്ടിസ്റ്റ്, സെറ്റ് ഡിസൈനര്‍. ജേര്‍ണലിസ്റ്റ് തുടങ്ങിയവയുടെ സേവനങ്ങള്‍ സൊസൈറ്റിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News