ബ്രോ ഡാഡിയില്‍ ഗാനം ആലപിച്ച് മോഹന്‍ ലാലും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍

ലൂസിഫറിനു ശേഷം മോഹന്‍ ലാല്‍ നായകനായും പൃഥ്വിരാജ് സംവിധായകനുമായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ബ്രോ ഡാഡിയിലൂടെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയ്ക്ക് വേണ്ടി പൃഥ്വിയും മോഹന്‍ലാലും ഒന്നിച്ച് ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. നേരത്തെയും നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലും പൃഥ്വിരാജും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വി പാടുന്നതും തന്റെ ചിത്രത്തില്‍ മോഹന്‍ലാലിനെ കൊണ്ട് പാടിക്കുന്നതും ആദ്യമാണ്.

ദീപക് ദേവിന്റെ സംഗീതത്തിലൊരുങ്ങുന്ന ഗാനത്തിന്റെ റെക്കോഡിങ് ഡിസംബര്‍ 5 നായിരുന്നു നടന്നത്. ദീപക് ദേവിന്റെ തന്നെ തമ്മനത്തുള്ള സ്റ്റുഡിയോയില്‍വെച്ചായിരുന്നു ഗാനം റെക്കോര്‍ഡ് ചെയ്തത്. ദീപക് ദേവ് തന്നെയായിരുന്നു ഇരുവരെയും പാട്ട് പഠിപ്പിച്ചതും.

രണ്ട് മണിക്കൂര്‍കൊണ്ട് പാട്ടിന്റെ റിക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന് സംഗീതം നല്‍കിയതും ദീപക് ദേവ് തന്നെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here