സൈനിക ഹെലികോപ്റ്റർ അപകടം; തകർന്നു വീണത് റഷ്യൻ നിർമിത കോപ്റ്റർ

വീണ്ടും വൻ അപകടത്തിന് ഇടയാക്കിയത് 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റർ ആണ്.

മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ വലിയ ദുരത്തിൽപെടുന്നത്. അന്ന് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ് എംഐ 17 വി5 തകർന്നു വീണത്. എന്നാൽ, തമിഴ്നാട്ടിലെ ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പേരുകേട്ട, റഷ്യൻ നിർമിത എംഐ17 വി5 ഹെലികോപ്റ്റർ സാങ്കേതിക തകരാർമൂലം തകർന്നുവീഴാൻ സാധ്യതയില്ലെന്നാണു പ്രതിരോധ മേഖലയിലെ വിദഗ്ധരെല്ലാം അന്ന് പറഞ്ഞിരുന്നത്.

ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഇതുവരെ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്.

ബിപിൻ റാവത്തിന് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 80 ശതമാനമാണ് ബിപിൻ റാവത്തിന് പൊള്ളലേറ്റത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്ററാണ് തകർന്നത്. യാത്രക്കാരിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News