ബെനെല്ലി TRK 251 പുറത്തിറക്കാന്‍ തയാറെടുത്ത്‌ കമ്പനി

ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബെനെല്ലി ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്ന തന്ത്രവുമായി മുന്നേറുകയാണ്. ഇപ്പോള്‍ ഒരു പുതിയ ബെനെല്ലി TRK 251 പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

ഇത് ബ്രാന്‍ഡിന്റെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബൈക്കായിരിക്കും. ബൈക്കിന്റെ ബുക്കിംഗും കമ്പനി തുടങ്ങി. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ബെനെല്ലി TRK 251 ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 6,000 രൂപ ടോക്കണ്‍ തുക നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ബെനെല്ലി TRK 251 പ്രധാന പ്രത്യേകതകള്‍ എന്നു പറയുന്നത്, 249 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡബിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് മോട്ടോറാണ് പുതിയ TRK 251 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ലിയോണ്‍സിനോ 250 ന് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്. ഇതിന് 9,250 ആര്‍പിഎമ്മില്‍ 25.8 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 21.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിനെ അടിസ്ഥാനമാക്കി, പുതിയ ബെനെല്ലി TRK 251 ന് USD ഫ്രണ്ട് ഫോര്‍ക്കുകളും T-swingarm ടയര്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുമുണ്ട്.

ബ്രേക്കിംഗ് സിസ്റ്റത്തിനായി, ബൈക്കിന് മുന്നില്‍ 4-പിസ്റ്റണ്‍ കാലിപ്പറുകളുള്ള 280 എംഎം സിംഗിള്‍ ഡിസ്‌ക്കും പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറോടുകൂടിയ 240 എംഎം സിംഗിള്‍ ഡിസ്‌ക്കും ലഭിക്കും. അഡ്വഞ്ചര്‍ ബൈക്ക് യഥാക്രമം 110/70, 150/60 സെക്ഷന്‍ ഫ്രണ്ട്, റിയര്‍ ടയറുകളുള്ള 17 ഇഞ്ച് അലുമിനിയം അലോയ് വീലുകളില്‍ ഓടും.

TRK 251 ADV ന് 800mm സീറ്റ് ഉയരവും വലിയ 18 ലിറ്റര്‍ ഇന്ധന ടാങ്കും ഉണ്ട്. സുഖപ്രദമായ യാത്രയ്ക്കായി, മോട്ടോര്‍സൈക്കിളിന് വീതിയേറിയതും ഉയരമുള്ളതുമായ ഹാന്‍ഡില്‍ബാര്‍, കോണ്ടൂര്‍ഡ് സീറ്റുകള്‍, സെന്‍ട്രല്‍ പൊസിഷന്‍ ചെയ്ത ഫുട്പെഗുകള്‍ എന്നിവ ലഭിക്കുന്നു. ബെനെല്ലി സ്റ്റാന്‍ഡേര്‍ഡായി മൂന്നു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News