ചുവന്ന് തുടുത്ത് അരൂര്‍; ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് ചരിത്ര വിജയം

ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനിലക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി അനന്ദു രമേശന് ചരിത്ര വിജയം. 10063 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 23751 വോട്ടുകൾ നേടിയാണ് അനന്ദു വിജയിച്ചത്.

ആദ്യ റൗണ്ടിൽ തന്നെ അനന്ദു വിജയം ഉറപ്പിച്ചിരുന്നു. ആകെ 11 റൗണ്ടുകളാണു ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ 1254 വോട്ടുകളുടെ ലീഡ് വന്നപ്പോൾ തന്നെ എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. ആകെ 60.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി കെ ഉമേഷന് 13688 വോട്ടൂകളും എൻഡിഎ പിന്തുണയുള്ള സ്ഥാനാർത്ഥി മണിലാലിന് 2762 വോട്ടുകളുമാണ് ലഭിച്ചത്. 277 വോട്ടുകളാണ് നോട്ടയ്ക്കും അസാധുവുമായത്.

തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസ്സിലാണ് വോട്ടെണ്ണല്‍ നടന്നത്.വരണാധികാരിയായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടപടികള്‍ നടന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ഇതേ ഡിവിഷനിൽ നിന്ന് 2010-ൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ കെ ഉമേശനെയാണ് അനന്ദു രമേശൻ പരാജയപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഐഎം തുറവൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ് 23കാരനായ അനന്ദു രമേശൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News