വെട്ടിനിരത്തി സുരേന്ദ്രൻ; ബിജെപി സംസ്ഥാന സമിതിയിൽ എം എസ് കുമാറും,പി ആർ ശിവശങ്കറും പുറത്ത്

സംസ്ഥാന ബിജെപിയിൽ പിടിമുറുക്കാനുള്ള മുരളീധരൻ സുരേന്ദ്രൻ കൂട്ടുകെട്ടിന്റെ ശ്രമത്തിന്റെ ഭാഗമാണ് നാഷണൽ കൗൺസിലിലും സംസ്ഥാന സമിതിയിൽ നിന്നും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരെ വെട്ടി നിരത്തിയുള്ള നീക്കം.

മുതിർന്ന നേതാവും സംസ്ഥാനത്തെ ആദ്യ ബിജെപി എംഎൽഎയുമായ ഒ രാജഗോപാലിനെയും മുൻ വക്താവ് എം എസ് കുമാറിനെയുമാണ് നാഷണൽ കൗൺസിലിൽ നിന്നും ഒഴിവാക്കിയത്.

ഇതിൽ എം എസ് കുമാറിന് പ്രത്യേക പക്ഷമില്ല എന്നതും ശ്രദ്ദേയമാണ്. കൊടകര കുഴൽപ്പണ ഇടപാടിനെതിരെ പാർട്ടിക്കുള്ളിൽ എതിർശബ്ദം ഉയർത്തിയതിനാലാണ് ഇരുവരെയും ദേശീയ കൗൺസിലിൽ നിന്നും ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. ഇതുകൂടാതെ ഇഷ്ടക്കാരെ തിരുകികയറ്റാൻ ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം 20 തിൽ നിന്നും 26 ആക്കി ഉയർത്തുകയും ചെയ്തു.

സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയ പ്രധാനികൾ രവീന്ദ്രനും പി ആർ ശിവശങ്കരനും ആണ്. കാസർകോടിൽ നിന്നുള്ള ഏറ്റവും മുതിർന്ന നേതാവാണ് കൃഷ്ണദാസ് പക്ഷക്കാരനായ രവീന്ദ്രൻ, ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമാണ് ഒഴിവാക്കപ്പെട്ട പി ആർ ശിവശങ്കരൻ.

കൊടകര കുഴൽപ്പണ ഇടപാടിൽ കെ സുരേന്ദ്രനെ ന്യായീകരിക്കാൻ ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറാവാത്തതാണ് കൃഷ്ണദാസ് പക്ഷക്കാരനായ ശിവശങ്കരനെ ഒഴിവാക്കാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here