നല്ല സോഫ്റ്റ് ആയ ചീസ് പൊറോട്ട ഉണ്ടാക്കി നോക്കിയാലോ?

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. ചീസ് ഉപയോഗിച്ച് ഒരു ചീസ് പൊറോട്ട ഉണ്ടാക്കി നോക്കാം

ചേരുവകള്‍

മൈദ – 3/4 കപ്പ്
ആട്ട -1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
എണ്ണ 1/4 കപ്പ്
നെയ്യ് 2 ടീസ്പൂണ്‍
മൊസറെല്ല ചീസ് 30 ഗ്രാം
ചൂടുവെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം

1 ഒരു പാത്രത്തിലേക്കു 3/4 കപ്പ് മൈദയും 1/2 കപ്പ് ആട്ടയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക .

2 കുറച്ചു ഓയില്‍ കൂടി ഒഴിച്ച് കൊടുത്താല്‍ നല്ല സോഫ്റ്റ് ആയി കിട്ടും , നല്ല ചൂടുള്ള വെള്ളമൊഴിച്ചു കുഴക്കുക .

3 നല്ല പോലെ കുഴച്ചെടുക്കണം, ഇന്നലെ പൊറാട്ട സോഫ്റ്റ് ആവുകയുള്ളൂ . ഒരു വിധം വലിയ ബോള്‍സ് ആയി ഉരുട്ടി വെക്കുക .

4 കുറച്ചു പൊടി കയ്യിലാക്കിയിട്ട് ഉരുളകള്‍ ഒന്ന് റൌണ്ട് ഷേപ്പ് ആക്കി എടുക്കുക .

5 എന്നിട്ട് നല്ലതുപോലെ പരത്തിയെടുക്കണം. നല്ലപോലെ കാണാം കുറച്ചു പരത്തുക .

6 ഇതിന്റെ നാല് വശത്തും നെയ്യ് പുരട്ടി കൊടുക്കുക . അതിനു ശേഷം രണ്ടു ഭാഗം ഉള്ളിലോട്ട് മടക്കുക .

7 ഈ മടക്കിയതിന്റെ മുകളില്‍ മൊസറെല്ല ചീസ് ആവശ്യത്തിന് ഗ്രേറ്റ് ചെയ്തിടുക .

8 എന്നിട്ട് മറ്റു രണ്ടു ഭാഗവും കൂടി മൂടുക, ചീസ് പുറത്തു വരന്‍ പാടില്ല .ഒരു പാനില്‍ നെയ്യ് പുരട്ടി നന്നായി ചൂടാകുമ്പോള്‍ പൊറാട്ട അതിലേക് ഇട്ടുകൊടുക്കുക .

9 കുറച്ചു ഓയില്‍ ഇതിന്റെ മുകളില്‍ തടവി കൊടുക്കുക . രണ്ടു ഭാഗവും നന്നായി വേവിച്ചെടുക്കുക

10 ഇനി ഇത് കഴിച്ചു നോക്ക് .ചീസ് ഉള്ളില്‍ മെല്‍റ് ആയിട്ടുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel