ശാന്തികൃഷ്ണ എത്തുന്നു… വെള്ളാരം കുന്നിലെ വെള്ളിമീനുകളുമായി

എജിഎസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ ‘ ഡിസംബര്‍ 17 – ന് തീയേറ്ററുകളിലെത്തുന്നു.

കുടുംബത്തിന്റെ ചുമതലാബോധങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാല്‍ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ .

ശാന്തികൃഷ്ണ , ഭഗത് മാനുവല്‍ , ആനന്ദ്‌സൂര്യ, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജു നായര്‍ , റോഷ്‌നിമധു , എകെഎസ്, മിഥുന്‍, രജീഷ്‌സേട്ടു , ക്രിസ്‌കുമാര്‍ , ഷിബു നിര്‍മ്മാല്യം, ആലികോയ, ജീവന്‍ ചാക്ക, മധു സി നായര്‍ , കുട്ട്യേടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാല്‍ , അപര്‍ണ , രേണുക, മിനി ഡേവിസ്, രേഖ ബാംഗ്‌ളൂര്‍, ഗീത മണികണ്ഠന്‍ എന്നിവര്‍ അഭിനയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News