ആദ്യം നാഗാലാന്റില്‍, ഇന്ന് ഊട്ടിയില്‍; ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് ഇത് രണ്ടാംതവണ

രാജ്യത്തിന്റെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് ഇത് രണ്ടാം തവണ. ഇതിന് മുമ്പ് 2015 ഫെബ്രുവരി മൂന്നിന്‌ നാഗാലാന്റില്‍ വെച്ചാണ് അപകടമുണ്ടായത്.

നാഗാലാന്‍ഡിലെ ദിമാപൂരില്‍ ലെഫ്റ്റനന്റ് ജനറല്‍ ആയിരിക്കെ നടന്ന ചോപ്പര്‍ അപകടത്തില്‍ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്ന് അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 20 മീറ്റര്‍ മാത്രം ഉയരത്തില്‍ വെച്ചായിരുന്നു അന്ന് അപകടം ഉണ്ടായത്.

2020 മാര്‍ച്ചിലാണ് മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി ബിപിന്‍ റാവത്ത് നിയമിതനാകുന്നത്. ജനറല്‍ ബിപിന്‍ റാവത്ത് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പാണ്‌ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യന്‍ സായുധ സേനയുടെ മേല്‍നോട്ടം വഹിക്കുകയും ഇതിനു പുറമെ സര്‍ക്കാരിന്റെ സൈനിക ഉപദേശകനായി പ്രവര്‍ത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

1958 മാര്‍ച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലാണ് റാവത്ത് ജനിച്ചത്. ഡെറാഡൂണിലെ കേംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്നുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു.

അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിംഗ് റാവത്ത് 1988-ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി ജീവനക്കാരനായാണ് വിരമിച്ചത്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് റാവത്ത് ആര്‍മിയിലേക്ക് എത്തുന്നത്.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്വോര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസില്‍ മീറ്റിലെ ചൗധരി ചരന്‍ സിങ്ങ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയിലെ അസാധാരണ സേവനങ്ങള്‍ക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News