സാമൂഹ്യ സേവനത്തിനായി മാറ്റി വച്ച ജീവിതം; മധുലിക

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേരാണ് ഊട്ടി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ല പാതിയായിരുന്നു ഡോക്ടർ മധുലിക റാവത്ത് .

സാമൂഹ്യ സേവനത്തിനായി മാറ്റി വച്ച ജീവിതം. കരസേനയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഭാര്യമാർക്ക് എന്നും താങ്ങായി ബിപിൻ റാവത്തിന്റെ സ്വന്തം മധുലിക ഉണ്ടായിരുന്നു .

സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച അവർ ഇന്ത്യയിലെ ഏറ്റവും വലിയ എൻ ജി ഒ കളിൽ ഒന്നായ എ ഡബ്യൂ ഡബ്യൂ എ യിലും അംഗമാണ് . വീര മൃത്യൂ വരിച്ച സൈനികരുടെ വിധവകളെ ശാക്തീകരിക്കുന്നതിനായി വിവിധ സന്നദ്ധ പരിപാടികളും മധുലികയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു .

ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും ക്യാമ്പെയ്‌നുകളുടെയും ഭാഗമായിരുന്നു മധുലിക റാവത്ത്.കരസേന ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനായി ബ്യൂട്ടീഷ്യൻ കോഴ്‌സുകൾക്കൊപ്പം ടെയ്‌ലറിംഗ്, ബാഗ് നിർമ്മാണം എന്നീ കോഴ്‌സുകളിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു .

അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് ‘കേക്കുകളും ചോക്ലേറ്റുകളും’ നിർമ്മിക്കുന്നതിലും മധുലിക റാവത്ത് സഹായിച്ചു .

മധുലിക റാവത്ത് ദില്ലിയിലാണ് പഠനം നടത്തിയത് . ദില്ലി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. എ ഡബ്യൂ ഡബ്യൂ എ കൂടാതെ, അവർ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും തുടരുന്നു . പ്രത്യേകിച്ച് കാൻസർ ബാധിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങളും അവർ നടത്തിയിരുന്നു .

രണ്ട് പെണ്മക്കളാണ് ബിപിൻ റാവത്ത്- മധുലിക ദമ്പതികൾക്കുള്ളത് . ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയും ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയരുകയും ചെയ്തയാളാണ് . അദ്ദേഹത്തിന്റെ അമ്മ ഉത്തരകാശിയിൽ നിന്നുള്ള മുൻ നിയമസഭാംഗം കിഷൻ സിംഗ് പർമറിന്റെ മകളായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News