ഐ ഡി എസ് എഫ് എഫ് കെ യ്ക്ക് നാളെ തിരശീലയുയരും; മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രതിസന്ധിയുടെ കാലത്തെ അതിജീവനക്കാഴ്ചകളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് നാളെ തിരുവനന്തപുരത്ത് തുടക്കമാവും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന മേള വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും .മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, വി.എന്‍.വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്റ്റോം എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

രാവിലെ 9.30 മുതല്‍ മേളയുടെ ഭാഗമായുള്ള ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ആരംഭിക്കും .ഓഡി -1 ല്‍ സാറാ എല്‍ ആബേദ് സംവിധാനം ചെയ്ത ഐന്‍ട് നോ ടൈം ഫോര്‍ വിമെന്‍ എന്ന കനേഡിയന്‍ ഹ്രസ്വ ഡോക്യുമെന്ററിയാണ് ആദ്യ ചിത്രം. തുടര്‍ന്ന് 10 മണിക്ക് ഓഡി -4 ല്‍ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലെ എ ഫാളന്‍ ഫ്രൂട്ട് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

മത്സര ചിത്രങ്ങളായ നിര്‍മ്മല അക്ക മദര്‍,ദി ഡേ ഐ ബികം എ വുമണ്‍ , ദി ഡോള്‍ , സണ്‍റൈസ് ഇന്‍ മൈ മൈന്‍ഡ് , ഡേ ഈസ് ഗോണ്‍ ,മുട്ട്‌സ് ,ദി ബട്ടണ്‍ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ ആദ്യ ദിനത്തില്‍ 32 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

കാമ്പസ് മത്സര ചിത്രമായ അസ്ര ജുല്‍ക സംവിധാനം ചെയ്ത ആര്യന്‍ ,റൂബന്‍ തോമസ് സംവിധാനം ചെയ്ത അരങ്ങിനുമപ്പുറം ആന്റണി, നിരഞ്ജ് മേനോന്‍ സംവിധാനം ചെയ്ത റിച്ച്വല്‍ എന്നിവയാണ് ആദ്യദിനത്തിലെ മലയാള ചിത്രങ്ങള്‍.

ഡെത്ത് ഇന്‍ വെനീസിലെ നായകനായ ബോണ്‍ ആന്‍ഡേഴ്‌സ്‌നെ സംവിധായകന്‍ കണ്ടെത്തുന്നതിനെ ആധാരമാക്കിയുള്ള വിഖ്യാത ഡോക്യൂമെന്ററി ചിത്രമായ ദി മോസ്റ്റ് ബ്യുട്ടിഫുള്‍ ബോയ് ഇന്‍ ദ വേള്‍ഡ് എന്ന ചിത്രവും വ്യാഴാഴ്ച്ച പ്രദര്‍ശിപ്പിക്കും. ഓഡി-4 ഉച്ചയ്ക്ക് 12.15 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News