വനിതകൾക്കും നവാഗതർക്കും പ്രാധാന്യം നൽകുന്ന സിനിമാ നയം ഉടന്‍; മന്ത്രി സജി ചെറിയാൻ

വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാ നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമാവ്യവസായത്തിലേക്കു പുതിയ തലമുറയെ ആകർഷിക്കാൻ അത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഐ ഡി എസ് എഫ് എഫ് കെ യുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ നവാഗത ചലച്ചിത്ര പ്രതിഭകൾക്ക് സിനിമ നിർമ്മിക്കാൻ സർക്കാർ സഹായം നൽകും . അഭിനയത്തിലും സാങ്കേതിക മേഖലകളിലും പ്രവർത്തിക്കാൻ കഴിവാകണം മാനദണ്ഡമാക്കേണ്ടതേതെന്നും ആ തരത്തിൽ സിനിമ വ്യവസായത്തെ മാറ്റിയെടുക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു .

സർക്കാർ തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും.സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചിലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത ചിത്രങ്ങൾ ജനങ്ങളിൽ എത്തിക്കാൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു .

സംവിധായിക നർത്തകിയുമായ കനിക ഗുപ്തക്ക് ആദ്യ ഡെലിഗേറ്റ് കിറ്റ് കൈമാറി .അക്കാദമി ചെയമാൻ കമൽ , വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി സി .അജോയ് , ആർ. ശ്രീലാൽ, ജോയ് എം എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News