ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടമായത് വീരപുത്രനെ

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന് നഷ്ടമായത് വീരപുത്രനെ. 1978ൽ സൈന്യത്തിന്റെ ഭാഗമായ ബിപിൻ റാവത്ത് നീണ്ട 42 വർഷമാണ് രാജ്യത്തെ സേവിച്ചത്.

അതിനിടയിൽ നിരവധി നേട്ടങ്ങളും കൈവരിച്ച അദ്ദേഹം 2016ലാണ് കരസേനാ മേധാവിയായി ചുമതലയേൽക്കുന്നത്.തുടർന്ന് 2020 ജനുവരി 1ന് രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവിയായും ചുമതലയേറ്റു.പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ അങ്ങനെ നീണ്ട 42 വർഷത്തിനിടെ ബിപിൻ റാവത്തിനെ തേടിയെത്തിയ മെഡലുകൾ അനവധിയാണ്.

ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം.

പിന്നീട് നാഷണൽ‌ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടി.

അമേരിക്കയിലെ കൻസാസിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളജിൽ പരിശീലനം നേടിയ ബിപിൻ റാവത്ത് ഡിഫൻസ് സ്റ്റഡീസിൽ എംഫിലും മാനേജ്മെന്റിലും കംപ്യൂട്ടർ സ്റ്റഡീസിലും ഡിപ്ലോമയും നേടി .

മിലിട്ടറി – മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. അച്ഛന്‍റെ പാത പിന്തുടർന്ന് 1978 ൽ 11 ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിലാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധമുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അദ്ദേഹം യുഎൻ സൈനിക സംഘത്തിന്റെ ഭാഗമായി കോംഗോയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2016 ഡിസംബർ 31 നാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്.തുടർന്ന് 2020 ജനുവരി 1ന് രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു.പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികളും 42 വർഷം നീണ്ട സേവനത്തിനിടെ അദ്ദേഹം കരസ്ഥമാക്കി.

കുനൂർ അപകടത്തോടെ വിട പറഞ്ഞത് ഇന്ത്യയുടെ ജ്വലിക്കുന്ന സേനാവീര്യത്തിന്റെ ഉദാത്ത മാതൃകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News