സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലിയർപ്പിച്ച് രാജ്യം

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ധീരപുത്രരിൽ ഒരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. സൈന്യത്തെ ആധുനികവത്കരിച്ച ദേശാഭിമാനിയാണ് റാവത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.

ആഴത്തിൽ ഞെട്ടലുളവാക്കുന്നതെന്ന് സീതാറാം യെച്ചൂരിയും അനുശോചനം രേഖപ്പെടുത്തി. അതേ സമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ക്യാബിനറ്റ് കമ്മറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.നാളെ പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്‌താവന നടത്തും.

ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും നിര്യാണം അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നുവെന്നും രാജ്യത്തിന് അതിന്‍റെ ധീരപുത്രരിൽ ഒരാളെയാണ് നഷ്ടമായതെന്നും രാഷ്ട്രപതി അനുശോചിച്ചു. നാല് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്‍റെ രാഷ്ട്രസേവനം അതുല്യമായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനമെന്നുമാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്.

മികച്ച സൈനികനായിരുന്നു ജനറൽ ബിപിൻ റാവത്ത്. പ്രതിരോധ സേനയുടെ നവീകരണവും ആധുനികവത്കരണവും ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ അദ്ദേഹത്തിന്‍റെ സംഭാവനകളുണ്ടായി. അദ്ദേഹത്തിന്‍റെ സേവനങ്ങൾ രാഷ്ട്രം എന്നും ഓർക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

ആഴത്തിൽ ഞെട്ടലുളവാക്കിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങി നിരവധി പ്രമുഖർ സംയുക്ത സൈനിക മേധാവിയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.അതേ സമയം അപകടത്തിന് പിന്നാലെ ദില്ലിയിൽ അടിയന്തര യോഗങ്ങളും ചേർന്നിരുന്നു.

വൈകിട്ടോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മറ്റി അടിയന്തര യോഗം ചേർന്നു കാര്യങ്ങൾ വിലയിരുത്തി.നാളെ പാർലമെന്റിൽ അപകടം സംബന്ധിച്ചു പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പ്രസ്‌താവന നടത്തും.അതേ സമയം ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ നാളെയോടെ ദില്ലിയിൽ എത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News