മുല്ലപ്പെരിയാര്‍ ; മുന്നറിയിപ്പ് നൽകാതെ ജലം തുറന്ന് വിടുന്നതിൽ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പ് നൽകാതെ ജലം തുറന്ന് വിടുന്നതിൽ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടിയിൽ അടിയന്തര ഇടപെടൽ വേണമെന്ന് കേരളം അറിയിച്ചു.

അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കിയെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്നാടിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കേരളം കുറ്റപ്പെടുത്തി.

സുപ്രീംകോടതിയുടെ ഇടക്കാല നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മേൽനോട്ട സമിതിക്ക് നിർദേശം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
ജലം തുറന്നു വിടുന്നതിൽ തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപീകരിക്കണമെന്നും അപേക്ഷയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News