മഹാരാഷ്ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു. നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33 കാരനായ ഡോംബിവ്‌ലി നിവാസിക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് സാമ്പിളുകൾ കസ്തൂർബ ആശുപത്രിയുടെ പുതിയ ജീനോം സീക്വൻസിംഗ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്.

തുടർന്നാണ് ഇയാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. നഗരസഭ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗിക്ക് പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല

തന്റെ 33-ാം ജന്മദിനത്തിൽ അസുഖം ഭേദമായി ആശുപത്രി വിടാൻ കഴിഞ്ഞ സന്തോഷത്തിലാണ് യുവ എഞ്ചിനീയർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here