കർഷക സമരം പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന്

കർഷക സമരം പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന്. സിംഘു അതിർത്തിയിൽ സംയുക്ത കിസാൻ മോർച്ച ചേരുന്ന യോഗം ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന തീരുമാനം ഇന്ന് പ്രഖ്യാപിക്കും.

ലഭിച്ച കത്തിലെ ആശയക്കുഴപ്പവും അവ്യക്തതയും കർഷക സംഘടനകൾ അറിയിച്ചതിനെ തുടർന്ന്, പുതിയ ഒരു കത്ത് കേന്ദ്ര സർക്കാര്‍ ഇന്നലെ അയച്ചിരുന്നു.

കർഷകർ വിശദീകരണം ആവശ്യപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാര്‍ കൂടുതൽ അനുകൂല തീരുമാനം സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് ദില്ലി അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കുന്നത് സംയുക്ത കിസാൻ മോർച്ച പരിഗണിക്കുന്നത്.

ചർച്ചകൾ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അതിനായി സമയം ഇത് വരെയും കർഷകർക്ക് നൽകിയിട്ടില്ല. ലഘിംപൂർ ഖേരി സംഭവത്തിൽ വിഷയം കോടതി പരിഗണനയിൽ ഉള്ളതിനാൽ കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യത്തിൽ പരാമർശം നടത്തിയിട്ടില്ല.

അതേസമയം ഈ ആവശ്യം ഉയർത്തിക്കാട്ടി സമരം തുടരുമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here