ചട്ട വിരുദ്ധമായി എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

ചട്ട വിരുദ്ധമായി എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും.

സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഭരണ പക്ഷം തയ്യാറാകാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കഴിഞ്ഞ ദിവസം പ്രതിപക്ഷം രാജ്യസഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ലോക്‌സഭയിലും പ്രതിപക്ഷം ഇക്കാര്യം ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കും.

അതേ സമയം സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ട കുനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ഇരുസഭകളിലും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പ്രസ്താവന നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News