പൊതുഗതാഗത വികസനം; നീതി ആയോഗ് സിഇഒ, കേന്ദ്ര മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ആന്റണി രാജു

കേരളത്തിലെ പൊതുഗതാഗത വികസനം, പൊതുഗതാഗതവുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടുകളിലെ കേരളത്തിന്റെ ആശങ്കകള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിനായി കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, നീതി ആയോഗ് സിഇഒ, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരുമായി കൂടികാഴ്ച നടത്തി.

കേന്ദ്രത്തിന്റെ പൊതുഗതാഗത നയങ്ങളിലെ കേരളത്തിന്റെ ആശങ്കകള്‍ കൂടികഴ്ചയില്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ഭാരത് രജിസ്‌ട്രേഷന്‍ നടപ്പിലാക്കണമെന്ന കേന്ദ്ര നിലപാടുമായി സംസ്ഥാനങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 40% വരുമാന നഷ്ടം സംഭവിക്കുമെന്നും ഇത് നികത്തുന്നതിനുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും കൂടിക്കാഴ്ചയില്‍ മന്ത്രി വ്യക്തമാക്കി.

പൊതു ഗതാഗതങ്ങള്‍ക്ക് ടോള്‍ നിരക്കുകള്‍ കുറയ്ക്കണമെന്നും, സിഎന്‍ജി എല്‍എന്‍ജി ബസുകള്‍ക്ക് വാങ്ങുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത ഒഴിവാക്കാനായി ജിഎസ്ടി ഒഴിവാക്കണമെന്നും പൊതു ഗതാഗതങ്ങള്‍ക്കായി പമ്പുകളില്‍ സിഎന്‍ജി വാതകത്തിന്റെ വില കുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആവശ്യങ്ങളോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News