ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

വ്യാപക ശേഷി കൂടുതലുള്ള വകഭേദം ആണെങ്കിലും മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ്, വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒരാള്‍ക്ക് തന്നെ തുടര്‍ച്ചയായി ഓമൈക്രോണ്‍ ബാധ ഉണ്ടായെക്കുമെന്നും എന്നാല്‍ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നേരത്തെ ഓമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തികളില്‍ ഒരാള്‍ രോഗം ബേധമായി ആശുപത്രി വിട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഓമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. മാതാപിതാക്കള്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News