സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിഉയരും

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിഉയരും. കൊടിമര- പതാക- ദീപശിഖ ജാഥകൾ  ഇന്ന് വൈകുന്നേരം പൊതു സമ്മേളന നഗരിയിൽ സംഗമിക്കും. പ്രതിനിധി സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കരിവെള്ളൂരിൽ നിന്നും ആരംഭിക്കുന്ന പതാകജാഥയും കാവുമ്പായിൽ നിന്ന് തുടങ്ങുന്ന കൊടിമര ജാഥയും കണ്ണൂർ എ കെ ജി പ്രതിമയ്ക്ക് സമീപത് നിന്ന് തുടങ്ങുന്ന ദീപശിഖാ ജാഥയും  വൈകുന്നേരം പൊതുസമ്മേളന നഗരിയിൽ സംഗമിക്കും.

തുടർന്ന് പൊതു സമ്മേളന നഗരിയായ ഇ കെ നായനാർ നഗറിൽ പതാക ഉയർത്തും.ഡിസംബർ 10 മുതൽ 12 വരെ എരിപുരത്തെ മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ കെ കുഞ്ഞപ്പൻ പി വാസുദേവൻ നഗറിലാണ് ജില്ലാ സമ്മേളനം.

പ്രതിനിധി സമ്മേളനം  വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ.ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, എ വിജയരാഘവൻ, പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ, എം വി ഗോവിന്ദൻ മാസ്റ്റർ, ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുക്കും. ഡിസംബർ 12ന് വൈകുന്നേരം പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുസമ്മേളനം നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News