എസ് ജയമോഹൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ

കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ (കെഎസ് സി ഡിസി ) ചെയർമാനായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ജയമോഹനെ നിയമിച്ചു.

 കഴിഞ്ഞ അഞ്ചുവർഷം എസ് ജയമോഹൻ കോർപറേഷൻ ചെയർമാനായിരിക്കെ ഏറ്റവും കൂടുതൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചതിനുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം രണ്ടുതവണ കശുവണ്ടി വികസന കോർപ്പറേഷൻ ഏറ്റുവാങ്ങിയിരുന്നു.

ചരിത്രത്തിലാദ്യമായി 30 ഫാക്ടറികൾ നവീകരിച്ചു,6000 തൊഴിലാളികൾക്ക് കോർപ്പറേഷനിൽ പുതിയതായി ജോലി നൽകി, തുല്യതാ പഠനത്തിലൂടെ ജോലിയോടൊപ്പം പഠനത്തിനും  കോർപ്പറേഷൻ ഫാക്ടറികളിൽ തൊഴിലാളികൾക്ക് അവസരമൊരുക്കുകയും ചെയ്യുന്നതിന് നേതൃത്വം നൽകി.

 അഞ്ചൽ നെട്ടയം സ്വദേശിയായ ജയമോഹൻ മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പുനലൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ  പ്രവർത്തിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവർത്തിച്ച കാലയളവിൽ മികച്ച പൊതു പ്രവർത്തകനുള്ള മഹാത്മാഗാന്ധി സദ്കീർത്തി പുരസ്കാരത്തിന് അർഹനായി. നിലവിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും, കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News