എസ് എസ് എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി – ജംഷെദ്പുർ എഫ്.സി പോരാട്ടം. രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്മരിപ്പിക്കുകയാണ് നടപ്പ് സീസണിലും മുംബൈ സിറ്റി എഫ്.സി. വമ്പൻ ടീമുകളുടെ വലയിൽ ഗോൾ മഴ തീർത്താണ് ചാമ്പ്യന്മാരുടെ കുതിപ്പ്.
മികച്ച പ്രതിരോധാത്മക ഫുട്ബോൾ പുറത്തെടുക്കുന്ന ജംഷെദ്പൂർ എഫ്.സിയാണ് മുംബൈ സിറ്റി എഫ്.സിക്ക് ഇന്ന് എതിരാളി. ഇഗോർ അങ്കുളോ, വിക്രം പ്രതാപ് സിംഗ്, ബിപിൻ സിങ്ങ്, റാൾട്ടെ എന്നിവരെല്ലാം ഫോമിലാണ്.
മന്ദർറാവു ദേശായിയും ഭെക്കെയും ഫാളും റനവാഡെയും പ്രതിരോധത്തിൽ കോട്ട കെട്ടുമ്പോൾ എതിർ ടീം സ്‌ട്രൈക്കർമാർ ഗോൾ കണ്ടെത്താൻ വിഷമിക്കും. അതേസമയം മലയാളി താരം ടി.പി രെഹ്നേഷിന്റെ കൈക്കരുത്തിൽ ജംഷെദ്പുരിന് വിശ്വാസം ഏറെ.
ഗെഹ്ലോട്ടും സാബിയയും ചുക്കാൻ പിടിക്കുന്ന പ്രതിരോധ നിര പുറത്തെടുക്കുന്നതും ക്ലാസ് പ്രകടനമാണ്. കോമൾ തട്ടാലിന്റെ ഡ്രിബ്ലിംഗ് മികവും വാൽസ്കിസിന്റെ ഗോളടി മികവും റെഡ് മൈനേഴ്സിന്റെ അട്ടിമറി പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
മുംബൈയുടെ വമ്പ് തീർക്കാൻ ഫറ്റോർദയിൽ ജംഷദ്പുരിനാകുമോയെന്നാണ് കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുനത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.