ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ശബരിമലയില്‍ അടിയന്തിര പ്രധാന്യത്തോടെ പണിത ബെയ്‌ലി പാലം തുരുമ്പെടുത്ത് നശിക്കുന്നു

ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയുടെ കാലത്ത് ശബരിമലയില്‍ അടിയന്തിര പ്രധാന്യത്തോടെ പണിത ബെയ്‌ലി പാലം തുരുമ്പെടുത്ത് നശിക്കുന്നു. 2011-ല്‍ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പണിത പാലം ആണ് ദ്രവിച്ച് സഞ്ചാരയോഗ്യം അല്ലാതെയായി കൊണ്ടിരിക്കുന്നത്. ദ്രവിച്ച പാലം ഇളക്കി കൊണ്ട് പോകണമെങ്കില്‍ പണം വേണമെന്ന് മിലട്ടറി എഞ്ചീനിയറിംഗ് വിഭാഗവും ,നല്‍കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡും നിലപാട് എടുത്തതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മറ്റൊരു പാലം കൂടി തര്‍ക്ക വിഷയം ആവുകയാണ്

സന്നിധാനത്ത് തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ തീര്‍ത്ഥാടകരെ ചന്ദ്രാനന്തന്‍ റോഡിലേക്ക് എത്തിക്കാന്‍ 2011-ല്‍ പണിത് ഉയര്‍ത്തിയ ബെയ്‌ലി പാലം ആണ് സഞ്ചാരയോഗ്യം അല്ലാതെ തുരുമ്പ് എടുത്ത് നശിക്കുന്നത്. 2011 നവംബറില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി അന്ന് മതിയായ മുന്നൊരുക്കങ്ങളോ , എഞ്ചിനിയറിംഗ് തലത്തിലെ ചര്‍ച്ചകളോ ഇല്ലാത്തെയാണ് പാലം പണിയാന്‍ തീരുമാനിച്ചത്.

കുത്തനെ ഇറക്കവും കയറ്റവും ഉള്ള പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണം തന്നെ അശാസ്ത്രീയമായിരുന്നു . ഇതിനായി ഒരു കോടി രൂപക്ക് അടുത്ത് തന്നെ ചിലവ് ഉണ്ടായി. പാലം കൊണ്ടുവരുന്നതിനുള്ള ചിലവും ദേവസ്വം ബോര്‍ഡിന്റെ തലയില്‍ വന്നു. മകരവിളക്ക് സമയത്ത് ഒഴികെ ഭക്തര്‍ ആരും കടന്ന് ചെല്ലാത്ത പാലം കാലക്രമത്തില്‍ തുരുമ്പെടുത്ത് നശിച്ചു .

പാലം സ്ഥാപിച്ച വകയില്‍ മിലട്ടറി എഞ്ചീനിയറിംഗ് വിഭാഗത്തിന് ഭീമമായ തുക നല്‍കാന്‍ ഉണ്ട്. ദേവസ്വം ബോര്‍ഡിനോട് അനുമതി ചോദിക്കാതെ ഹൈപവര്‍ കമ്മറ്റിയെ ഉപയോഗിച്ച് ചേര്‍ന്ന് ഏകപക്ഷീയമായി പണിത പാലം ആയതിനാല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മിലട്ടറി എഞ്ചിനിയറിംഗ് വിഭാഗവും ദേവസ്വം വകുപ്പും തമ്മിലുള്ള തര്‍ക്കായി ഇത് മാറി കഴിഞ്ഞു. ദ്രവിച്ച് തുടങ്ങിയ താല്‍കാലിക പാലത്തിന് ബദലായി ഉറപ്പുള്ള മറ്റൊരു പാലം നിര്‍മ്മിക്കാന്‍ ആണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.

ദ്രവിച്ച് തുടങ്ങിയ ഈ പാലം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒരൊര്‍മ്മപ്പെടുത്തലാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ സെപ്റ്റിക് ആവുമെന്നതാണ് ഈ പാലവും പഴയ ഭരണവും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്. തിരക്ക് കുറയ്ക്കാന്‍ തിരക്കിട്ട് ഉണ്ടാക്കി , ഇപ്പോള്‍ തീരെ തിരക്കില്ലെതായി മാറിയ പാലം കൂടിയാണ് ബെയ്‌ലി പാലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel