മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. പുറത്തേക്ക് ഒഴുക്കുന്നതും   തമിഴ്നാട് കൊണ്ടുപോകുന്നതുമായ വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

നിലവിൽ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്. തമിഴ്നാട് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

അതേസമയം, ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ  ചെറുതോണി ഡാമിൻറെ   ഷട്ടർ  അടച്ചു. പരമാവധി സംഭരണശേഷി 2403 അടിയാണെന്നിരിക്കെ 2401.38 അടിയാണ്   ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

നേരത്തെ ചെറുതോണി ഇടുക്കി ഡാമിൻറെ  ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ  40,000 ലിറ്റർ വെള്ളമായിരുന്നു  പുറത്തേക്ക് ഒഴുക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here