പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

പ്രതിസന്ധിയുടെ കാലത്തെ അതിജീവനക്കാഴ്ചകളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

അതിജീവനത്തിന്റെ കാഴ്ചകളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്ക്ക് ഔദ്യോഗിക തുടക്കം വൈകിട്ടാണെങ്കിലും രാവിലെ 9.30 മുതല്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. ആദ്യ ദിനത്തില്‍ 32 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏരീസ് പ്‌ളസിലെ നാല് തീയറ്ററുകളിലായിട്ടാണ് മേള നടക്കുന്നത്.

ക്യാമ്പസ് മത്സര ചിത്രമായ അസ്ര ജുല്‍ക സംവിധാനം ചെയ്ത ആര്യന്‍ ,റൂബന്‍ തോമസ് സംവിധാനം ചെയ്ത അരങ്ങിനുമപ്പുറം ആന്റണി, നിരഞ്ജ് മേനോന്‍ സംവിധാനം ചെയ്ത റിച്ച്വല്‍ എന്നിവയാണ് ആദ്യദിനത്തിലെ മലയാള ചിത്രങ്ങള്‍.

ഡെത്ത് ഇന്‍ വെനീസിലെ നായകനായ ബോണ്‍ ആന്‍ഡേഴ്‌സനെ സംവിധായകന്‍ കണ്ടെത്തുന്നതിനെ ആധാരമാക്കിയുള്ള വിഖ്യാത ഡോക്യൂമെന്ററി ചിത്രമായ ദി മോസ്റ്റ് ബ്യുട്ടിഫുള്‍ ബോയ് ഇന്‍ ദ വേള്‍ഡ് എന്ന ചിത്രവും ഇന്ന് പ്രദര്‍ശിപ്പിക്കും.

ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്ന മേള വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്റ്റോം എന്ന ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News