അടിമുടി മാറാനൊരുങ്ങി സപ്ലൈക്കോ; ഇനി ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും

സപ്ലൈക്കോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഈ മാസം 11ന് തൃശൂരിൽ ഔദ്യോഗിക തുടക്കമാകും. സംസ്ഥാനത്തെ 500ലധികം സപ്ളൈകോ സൂപ്പർമാർക്കറ്റുകളിലൂടെ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും യാഥാർത്ഥ്യമാക്കുകയാണ്  സർക്കാർ ലക്ഷ്യം.

തൃശൂരിലെ മൂന്ന് സപ്ളൈകോ വിൽപ്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറി ആദ്യമായി ആരംഭിക്കുക.

2022 ജനുവരി ഒന്നു മുതൽ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകളിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും നാലാം ഘട്ടത്തിൽ മാർച്ചിൽ സംസ്ഥാനത്തെ എല്ലാ സൂപ്പർമാർക്കറ്റുകളിലും പ്രാവർത്തികമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ഓൺലൈൻ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും സപ്ളൈകോ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓൺലൈൻ വിൽപ്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വ‍ഴി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബില്ലിൽ അഞ്ച് ശതമാനം ഇളവ് നൽകും. കൂടാതെ 1000, 2000, 5000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക സൗജന്യവും ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News