ശശി തരൂരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനം പോയ വിശ്വസ്തന് പുനര്‍ നിയമനം നല്‍കി കെ. സുധാകരന്‍

ശശി തരൂരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനം പോയ വിശ്വസ്തന് പുനര്‍ നിയമനം നല്‍കി കെ. സുധാകരന്‍. പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയ അഡ്വ. വിഎസ് ചന്ദ്രശേഖരനെ കെ പി സി സി ലീഗല്‍ എയ്ഡ് കമ്മറ്റി ചെയര്‍മാനായാണ് പുനര്‍ നിയമനം നല്‍കിയത്.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനായ ശശി തരൂര്‍ അറിയാതെ കേരളത്തിലെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നിയമനം നടത്തിയതിയതായിരുന്നു തരൂരിനെ ചൊടിപ്പിച്ചത്. കെ സുധാകരന്റെ വിശ്വസ്തനായ വിഎസ് ചന്ദ്രശേഖരന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസന്റെ അംഗം പോലുമല്ലെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

തരൂര് അതൃപ്തി പരസ്യപ്പെടുത്തിയതിനെതുടര്‍ന്നാണ് കെ സുധാകരന്‍ നിയമനം തൊട്ടടുത്ത ദിവസം തന്നെ മരവിപ്പിച്ചത്. എന്നാല്‍ നിലവില്‍ സ്ഥാനം പോയ വിശ്വസ്തന് പുനര്‍ നിയമനം നല്‍കിയിരിക്കുകയാണ് കെ. സുധാകരന്‍. കെ പി സി സി ലീഗല്‍ എയ്ഡ് കമ്മറ്റി ചെയര്‍മാനായാണ് പുനര്‍ നിയമനം നല്‍കിയത്.

ഡിസിസി പുനസംഘടനക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ പോഷക സംഘടകള്‍ ഏകപക്ഷീയമായി പുനസംഘടിപ്പിക്കുന്ന കെ സുധാകരന്റെ ശൈലിക്കെതിരയൊണ് ശശി തരൂര്‍ പരസ്യമായി രംഗത്തെത്തിയത്.  കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. എസ് എസ് ലാലിനെ ഒറ്റയടിക്ക് മാറ്റിയാണ് വിഎസ് ചന്ദ്രശേഖരനെ സുധാകരന്‍ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്.

നിയമനം സംബന്ധിച്ച കൈരളി വാര്‍ത്ത പുറത്ത് വരികയും , ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെ വിഎസ് ചന്ദ്രശേഖരന്റെ നിയമനം സാങ്കേതിക കാരണങ്ങളാല്‍ മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News