കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലത്ത് അഞ്ചാലുമൂട്ടില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ ആക്രമണം. സ്വകാര്യ വാഹന ഉടമക്കും പൊലീസ് കോണ്‍സ്റ്റബളിനും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.അക്രമികളെ പിടികൂടി.

ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണവുമായിബന്ധപ്പെട്ട് തൃക്കരുവ പ്രാക്കുളം സ്വദേശി സൂരജ്, സുഹൃത്ത് ശക്തികുളങര സ്വദേശി ശരത് എന്നിവരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് വെച്ച് കാറില്‍ ഇടിച്ചു.ചോദ്യം ചെയ്ത കാറുടമ അജിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. അക്രമികള്‍ രക്ഷപെടുന്നതിനിടെ മറ്റൊരു കാറിലും ഇടിച്ചു സംഭവമറിഞ്ഞെത്തിയ പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഓഫീസര്‍ അജിമോളെ ആക്രമിച്ചു.സ്റ്റേഷനിലെ ഉപകരണങളും തകര്‍ത്തു.രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News