കൂനൂരിലെ ഹെലികോപ്ടര്‍ അപകടം; സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എംപി നോട്ടീസ് നല്‍കി

കൂനൂരിൽ IAF ഹെലികോപ്റ്റർ തകർന്നതും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ദാരുണ മരണവും സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം എംപി, ഡോ. വി ശിവദാസൻ ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയർമാന് നോട്ടീസ് നൽകി.

ഇന്നലെ കൂനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടം രാജ്യത്തെയാകെ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ ഹെലികോപ്റ്ററിൽ യാത്ര ചെയ്തിരുന്ന 13 പേരുടെ അകാല മരണം സംഭവിച്ചു. സംഘാംഗങ്ങളിൽ ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ രാജ്യത്തിന് സംഭവിച്ച നഷ്ടം അതീവ ആശങ്കാജനകമാണ്. അതിനാൽ തന്നെ സംഭവത്തെ കുറിച്ച് സർക്കാർ രാജ്യത്തോട് സംസാരിക്കുകയും പാർലമെന്റിൽ ചർച്ച നടത്തുകയും ചെയ്യേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News