കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ദൃശ്യത്തില്‍ ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിനിടയിലേക്ക് പറക്കുന്നത് കാണാം. വലിയ ശബ്ദവും ഹെലികോപ്റ്റര്‍ തകര്‍ന്നെന്ന് നാട്ടുകാര്‍ പറയുന്നതും കേള്‍ക്കാം. ഈ ദൃശ്യങ്ങള്‍ തെളിവായി അന്വേഷണസംഘം ശേഖരിച്ചു.

19 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റര്‍ ഗേജ് റയില്‍പ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റര്‍ മേഘങ്ങളിലേക്ക് മാറി കാണാതായതിന് പിന്നാലെ വലിയ സ്‌ഫോടനശബ്ദം കേള്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News